Ella Naavum Paadi Vazthum


എല്ലാ നാവും പാടി വാഴ്ത്തും

Sung By: K. S. Chithra,
Lyrics & Music: Libny Kattapuram

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്രയാഗം അർപ്പിചെന്നും
അങ്ങേ വാഴ്ത്തി സ്തുതിചിടുന്നു

യോഗ്യൻ നീ യേശുവേ
സ്തുതികൾക്ക് യോഗ്യൻ നീ
യോഗ്യൻ നീ യോഗ്യൻ നീ
ദൈവകുഞ്ഞാടെ നീ യോഗ്യൻ

നിത്യമായ് സ്നേഹിചെന്നെ
തിരു നിണത്താൽ വീണ്ടെടുത്തു
ഉയിർത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനായ് …. യോഗ്യൻ നീ യേശുവേ….

സൌഖ്യ ദായകൻ എൻ യേശു
അടിപിണരാൽ സൌഖ്യം നല്കി
ആശ്രയം നീ എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തിൽ ….യോഗ്യൻ നീ യേശുവേ…